2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

തമിഴ്‌നാട്ടിലും ആന്ധ്രയിലും ചുഴലിക്കാറ്റ് ഭീഷണി

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപംപ്രാപിച്ച് തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈക്ക് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് കൊടുങ്കാറ്റായി രൂപാന്തരപ്പെട്ട് നാഗപട്ടണത്തിനും നെല്ലൂരിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പ്. ഇതിന് മുന്നോടിയായി ഇന്നും നാളെയും തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ചെന്നൈയില്‍ സ്‌കൂളുകള്‍ അടച്ചു. തമിഴ്‌നാടിന് പുറമെ ആന്ധ്ര, പോണ്ടിച്ചേരി തീരപ്രദേശങ്ങളും ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നു. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.

ആന്ധ്രിലെ തെക്കന്‍ ജില്ലകളിലും റായല്‍സീമയിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ആന്ധ്രയിലെ നാല് തുറമുഖങ്ങളിലും മൂന്നാമത്തെ അപായ സൂചനയും നല്‍കിക്കഴിഞ്ഞു. താഴന്ന പ്രദേശങ്ങളില്‍ കഴിയുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിക്കൊള്ളാന്‍ നെല്ലൂര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഗുണ്ടൂര്‍, പ്രകാശം, കൃഷ്ണ, കിഴക്ക്-പടിഞ്ഞാറന്‍ ഗോദാവരി എന്നിവടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം. നെല്ലൂര്‍, ഓങ്കോള്‍, പ്രകാശം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

Tags:

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 IDUKKI VARTHA. All rights reserved.
Designed by SpicyTricks