2012 ഒക്‌ടോബർ 14, ഞായറാഴ്‌ച
കൃഷിചെയ്യാന്‍ വെള്ളമില്ല; മഞ്ഞക്കുഴി പാടം വരണ്ടുണങ്ങി
2012 ഒക്‌ടോബർ 14, ഞായറാഴ്‌ച by KERALA IN PIXELS
രാജകുമാരി: രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞകുഴി പാടശേഖരം ജലക്ഷാമം മൂലം
വരണ്ടുണങ്ങി. നെല്‍വയലുകളിലേക്ക് വെള്ളമെത്തിച്ചിരുന്ന ചെക്ക്ഡാം തകര്‍ന്ന
സാഹരച്യത്തില്‍ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലത്തെ നെല്‍ക്കൃഷിയാണ്
നശിക്കുന്നുത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് നെല്‍ക്കൃഷി നടത്തിയത്.
ഏതാനും ദിവസം മഴ ലഭിച്ചെങ്കിലും പിന്നീട് വരള്‍ച്ച രൂക്ഷമായി.
പാടശേഖരത്തിനോടുചേര്‍ന്ന് നാല്പതുവര്‍ഷം മുമ്പ് നിര്‍മ്മിച്ച
ചെക്ക്ഡാമിന്റെ വശങ്ങളിടിഞ്ഞും കല്‍ക്കെട്ടുകള്‍ തകര്‍ന്നും
കിടക്കുന്നതിനാല്‍ വെള്ളം സംഭരിച്ച് കൃഷിയിടങ്ങളിലെത്തിക്കാന്‍
കഴിയുന്നില്ല.
അമ്പതേക്കര്‍ വിസ്തൃതിയുണ്ടായിരുന്ന പാടശേഖരം പകുതിയില്‍ത്താഴെയായി ചുരുങ്ങിയിട്ടും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതിയില്ല. കൃഷി നിലനിര്‍ത്താന്‍ വെള്ളമെങ്കിലും ലഭിച്ചില്ലെങ്കില്‍ നെല്‍ക്കൃഷി ഉപേക്ഷിക്കണ്ടേിവരുമെന്നാണ് കര്‍ഷകരുടെ നിലപാട്. വിത്തും വെള്ളവും വളവും നല്കി കര്‍ഷകരെ സഹായിക്കണമെന്നും കാര്‍ഷികജോലികള്‍ തൊഴിലുറപ്പുപദ്ധതി വഴി നടത്താന്‍ വേണ്ട സഹായം ചെയ്യണമെന്നും പാടശേഖരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Tags:
അടിമാലി

This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter
Get Updates
Subscribe to our e-mail newsletter to receive updates.