2012 ഒക്‌ടോബർ 14, ഞായറാഴ്‌ച
ചെറിയ ഐപാഡ് - ആകാംക്ഷയോടെ ആപ്പിള്‍ ആരാധകര്‍
2012 ഒക്‌ടോബർ 14, ഞായറാഴ്‌ച by KERALA IN PIXELS
വലിപ്പംകുറഞ്ഞ ഐപാഡ് എന്നത് ആപ്പിള്‍ ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന
ഒന്നാണ്. 'ഐപാഡ് മിനി' എന്ന് മാധ്യമങ്ങള്‍ ഓമനപ്പേര് നല്‍കിയിട്ടുള്ള
അത്തരമൊന്ന് അവതരിപ്പിക്കാനുള്ള പ്രത്യേക വാര്‍ത്താസമ്മേളനം ഒക്ടോബര്‍ 23
ന് ആപ്പിള്‍ വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്ഷണിക്കപ്പെട്ട വാര്‍ത്താലേഖകര്‍ക്കായി ഒക്ടോബര്‍ 23 ന് ആപ്പിള്‍ നടത്തുന്ന സ്‌പെഷ്യല്‍ ഇവന്റ് പ്രധാനപ്പെട്ട ഒരു ഉത്പന്നം അവതരിപ്പിക്കാനാണെന്നും, അത് ഐപാഡ് മിനി ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട്, 'ഓള്‍തിങ്‌സ് ഡി' (AllThingsD) എന്ന ടെക് ബ്ലോഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ആപ്പിള്‍ വക്താവ് ഇതെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അവതരിപ്പിക്കാന്‍ പോകുന്ന ഉത്പന്നത്തെക്കുറിച്ച് യാതൊന്നും മുന്‍കൂട്ടി പറയുന്ന രീതി ആപ്പിളിനില്ല.
മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഒഎസും ടാബ്‌ലറ്റ് കമ്പ്യൂട്ടറും അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിളിന്റെ വാര്‍ത്താസമ്മേളനം എന്നതും ശ്രദ്ധേയമാണ്. വിന്‍ഡോസ് 8 ഒഎസും, സര്‍ഫേസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറും മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത് ഒക്ടോബര്‍ 26 നാണ്.
ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിക്കാന്‍ പോകുന്നതായി വാള്‍ സ്ട്രീറ്റ് വിശകലനവിദഗ്ധര്‍ ഏതാനും മാസങ്ങളായി പ്രവചിച്ചിരുന്നു. ഏഷ്യയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് 7.85 ഇഞ്ച് വലിപ്പമുള്ള ചെറിയ ഐപാഡ് കണ്ടതായി, ടൊപിക ക്യാപിറ്റലിലെ ബ്രിയാന്‍ വൈറ്റ് വെളിപ്പെടുത്തുകയുണ്ടായി.
പത്തുലക്ഷം ഐപാഡ് മിനിക്ക് ആപ്പിള്‍ കമ്പനി ഓര്‍ഡര്‍ നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
പരമ്പരാഗത ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. അതിലും കുറഞ്ഞ വലിപ്പവും കുറഞ്ഞ വിലയുമുള്ള ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എച്ച്.ഡി, ഗൂഗിള്‍ നെക്‌സസ് 7 എന്നിവയോട് വിപണിയില്‍ നേരിട്ട് മത്സരിക്കാനാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഏഴിഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റുകളാണ് കിന്‍ഡ്ല്‍ ഫയര്‍, നെക്‌സസ് 7 എന്നിവ. രണ്ടിന്റെയും വില അമേരിക്കയില്‍ 199 ഡോളറാണ്.
വിലകുറയ്ക്കാനായി ഐപാഡ് മിനിയില്‍ റെറ്റീന ഡിസ്‌പ്ലെ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈഫൈ മോഡലാകും ഐപാഡ് മിനിയെന്നും സൂചനയുണ്ട്.
അതേസമയം, ഐപാഡ് മിനി വാങ്ങാന്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യവും അമേരിക്കയില്‍ ഉയരുന്നുണ്ട്. 'ടെക്ബാര്‍ഗെയ്ന്‍സ്' (TechBargains) നടത്തിയ അഭിപ്രായസര്‍വ്വെയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ പറഞ്ഞത് ഐപാഡ് മിനി വാങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ്. 18 ശതമാനം പേരാണത്രേ ചെറിയ ഐപാഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
Tags:
tech

This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter
Get Updates
Subscribe to our e-mail newsletter to receive updates.